തിരുവനന്തപുരം : പി.സി. ചാക്കോ എങ്ങും പോകില്ല. അദ്ദേഹം എൽ.ഡി.എഫിൽ തന്നെ ഉണ്ടാകും. എൻ.സി.പി. നേതാവും കുട്ടനാട് എം.എൽ.എയുമായ തോമസ് കെ. തോമസ് പറഞ്ഞു.......
കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി യുവതിയെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രവാസി യുവാവിനും ഭാര്യക്കുമെതിരെ കേസെടുത്ത് പൊലീസ്. ഇരിങ്ങാലക്കുട സ്വദേശികളായ മുതുർത്തി പറമ്പിൽ അൻഷാദ് മഹ്സിൽ ഇയാളുടെ ഭാര്യ നിത അൻഷാദ് എന്നിവർക്കെതിരെയാണ് കളമശ്ശേരി സ്വദേശിനിയുടെ പരാതി. ......
കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷം വർഷംതോറും കടുത്ത അവസ്ഥയിലെത്തുമ്പോൾ, സമഗ്രമായ ഇടപെടലുകൾ ആവശ്യമാണ്. ഈ പ്രശ്നം നിയന്ത്രിക്കാനും, മനുഷ്യത്വം നിലനിർത്തിക്കൊണ്ട് വന്യജീവി സംരക്ഷണവും ഉറപ്പാക്കാനുമായി 10 ദൗത്യങ്ങൾ രൂപീകരിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. ......
എറണാകുളത്ത് മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ പിടിച്ചെടുത്തു. മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നാണ് 95 ശതമാനത്തോളം മീഥൈൽ ആൽക്കഹോൾ അടങ്ങിയ പെർഫ്യൂം പിടിച്ചെടുത്തത്. ......
കൊച്ചി: കേരളത്തിൽ ഇടത് മുന്നണിയുടെ ഭാഗമായി നിൽക്കുന്ന എൻസിപി (ശരദ് പവാർ)യിൽ പൊട്ടിത്തെറി. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ സ്ഥാനം രാജിവെച്ചു. ......
തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിൽ സംസ്ഥാന സർക്കാർ ഇളവ് അനുവദിച്ചതോടെ 10 സെന്റ് തണ്ണീർത്തട ഭൂമിയിൽ വീട് നിർമിക്കാനുള്ള തടസ്സങ്ങൾ ഒഴിവായി. 10 സെന്റ് വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ 120 ചതുരശ്ര മീറ്റർ (1291.67 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വീട് നിർമിക്കുന്നതിന് ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലെന്നാണ് സർക്കാർ ഉത്തരവ്. അഞ്ച് സെന്റ് വിസ്തൃതിയുള്ള ഭൂമിയിൽ 40 ചതുരശ്ര മീറ്റർ (430.56 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്റെ നിർമാണത്തിനും വിലക്കുണ്ടാകില്ല. 2018ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമത്തിലെ 27(എ) വകുപ്പു പ്രകാരമുള്ള ഭൂമി തരംമാറ്റ അനുമതി ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമില്ലെന്നാണ് തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നത്.
ഇത്തരം വിടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും നിർമാണത്തിനായി തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ യാതൊരു കാരണവശാലും തരംമാറ്റ അനുമതി ആവശ്യപ്പെടാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ......
സംസ്ഥാന സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പ്രോ ചാൻസലർ പദവി നിലനിർത്തുന്നതിനൊപ്പം, വൈസ് ചാൻസലറുടെ അടിയന്തര അധികാരങ്ങൾക്കുള്ള നിബന്ധനകളിലും മാറ്റം വരുത്തുന്നതാണ് പുതിയ നിയമഭേദഗതി.
നിലവിലെ വ്യവസ്ഥകൾ പ്രകാരം, സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദീകരണം തേടാനുള്ള അധികാരം പ്രോ ചാൻസലർക്കു ലഭിക്കും. സർവകലാശാലയുടെ നയതന്ത്ര വിഷയങ്ങളിൽ പ്രോ ചാൻസലർ നൽകിയ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നാൽ അതിനെ ചോദ്യം ചെയ്യാനും പുതിയ നിയമം അനുമതിയുണ്ട്.
അതേസമയം, സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ടറി ബോഡികളായ സെനറ്റും സിൻഡിക്കേറ്റും അടിയന്തര സാഹചര്യം നേരിടാൻ വൈസ് ചാൻസലറുടെ അധികാരം പ്രയോഗിച്ചാൽ, അതിന് തക്കവണ്ണം രേഖാമൂലം വിശദീകരണം നൽകേണ്ടതുണ്ട്. ......
തൃശൂര് : പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയ്ക്ക് പോയത് ആയുധക്കച്ചവടത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ പിന്നെ മുഖ്യമന്ത്രി ഇന്ത്യോനേഷ്യക്ക് പോയത് എന്തിനാണ് ? മറുചോദ്യം ചോദിക്കുന്നത് മോദിയുടെ ആരാധകരാണ്. ......
വലിയ പ്രതീക്ഷയോടെയാണ് സർക്കാർ ജീവനക്കാർ ഈ വർഷത്തെ ബജറ്റിനെ സമീപിച്ചത്. പ്രതീക്ഷിച്ചത് ശമ്പള പരിഷ്കരണത്തിന്റെ നടപ്പാക്കലും, കുടിശ്ശികകളുടെ തീർപ്പാക്കലും, അവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും ഉറപ്പുമെല്ലാമായിരുന്നു. ......